വിദേശ വനിതയെ പീഡിപ്പിച്ച സംഭവം, വൈദികനെ പുറത്താക്കിയതായി സഭ

പ്രതീകാത്മക ചിത്രം

കോട്ടയം: വിദേശ വനിതയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ കത്തോലിക്ക വൈദികനെ പൊലീസ് തിരയുന്നു. പാല രൂപത കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലാണ് പീഡിപ്പിച്ചത്. ഫെയ്‌സ് ബുക്കിലൂടെ പ്രണയം നടിച്ചാണ് വിദേശ വനിതയെ ഇയാള്‍ കേരളത്തിലെത്തിച്ചത്. ബംഗ്ലാദേശ് വംശജയായ യുവതി ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. സംഭവത്തില്‍ നൈജീരിയ ക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂചന നല്‍കി. യുവതിയുടെ പരാതിയിന്‍മേല്‍ കടത്തുരുത്തി പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി എടുത്തു.

അതേസമയം, വൈദികനെ പള്ളിയിലെ അജപാലന ശുശ്രൂഷയില്‍ നിന്നും വൈദിക ശുശ്രൂഷയുടെ എല്ലാ തലങ്ങളില്‍ നിന്നും പുറത്താക്കിയതായി പാലാ രൂപ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫാദര്‍ തോമസ് താന്നിനില്‍ക്കും തടത്തിന്റെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി അറിഞ്ഞ ഉടനെ ഫെബ്രുവരി 13 ന് അദ്ദേഹത്തെ രൂപതാ കേന്ദ്രത്തില്‍ വിളിച്ചുവരുത്തിയെന്നും സത്യാവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്ന് എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയതായും പത്രക്കുറിപ്പില്‍ പറയുന്നു.

അദ്ദേഹത്തിനെതിരായ എല്ലാ നിയമനടപടികള്‍ക്കും രൂപത പൂര്‍ണ പിന്തുണ നല്‍കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

DONT MISS
Top