വേനല്‍ച്ചൂടിലും ഹരിതാഭമായിരുന്ന അതിരപ്പിള്ളി ഇനി പഴങ്കഥ; കടുത്ത വേനലില്‍ കത്തി നശിച്ചത് ഏക്കറുകണക്കിന് വനം

അതിരപ്പള്ളി: കടുത്ത വേനലിലും ഹരിതാഭമായിരുന്നു അതിരപ്പള്ളി വനമേഖല എന്നത് ഇനി പഴങ്കഥമാത്രം. വരള്‍ച്ച രൂക്ഷമായതോടെ കാടുകള്‍ ഇല്ലാതാവുകയാണ്. അതിരപ്പള്ളി വാഴച്ചാല്‍ മേഖലകളിലെ ഏക്കറുകണക്കിന് വനമാണ് കത്തുന്നത്. ഇത് മൂലം വന്യമൃഗങ്ങള്‍ കാട് ഇറങ്ങുകയാണ്. ഒരിക്കലും ഇല കൊഴിയാത്ത അതിരപ്പള്ളിയിലെ പടൂകുറ്റൂന്‍ വൃക്ഷങ്ങളുടെ അവസ്ഥ ഇതാണ്.

പ്രകൃതിയുടെ മടിത്തട്ടില്‍ ചേക്കറിയ പക്ഷികള്‍ക്ക് ഇന്ന് ചേക്കേറാന്‍ മരതട്ടുകളില്ല. കൊടും വേനലില്‍ മരങ്ങളല്ലൊം കത്തിക്കരിഞ്ഞു. ഏക്കറുകണക്കിന് വനമാണ് വേനലിന്റെ ആഘാതം മൂലം കത്തിയമരുന്നത്. കാട് പൂര്‍ണമായും ഇല്ലാതായതോടെ വന്യമൃഗങ്ങള്‍ക്ക് കാട് ഇറങ്ങേണ്ട അവസ്ഥയാണ്. സിംഹാവാലന്‍ കുരങ്ങുകളുടെ ആവാസ മേഖല കൂടിയാണ് അതിരപ്പള്ളി വനമേഖല. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കടുത്ത വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെട്ടത്.

DONT MISS
Top