തൃശൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

പ്രതീകാത്മ ചിത്രം

തൃശൂര്‍ : കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ക്കും മകനും പരുക്കേറ്റു. എറണാകുളം വൈറ്റില സ്വദേശി അനീഷ് (40), ഭാര്യ സുജ, മകന്‍ അമ്പാടി (8) എന്നിവര്‍ക്കാണ് പരുക്ക്. അമ്പാടിയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അശ്വിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ചരയോടെ ചെമ്പുക്കാവ് റീജണല്‍ തിയേറ്ററിനു സമീപമാണ് അപകടം. അനീഷും കുടുംബവും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയശേഷം എറണാകുളത്തേക്കു മടങ്ങുകയായിരുന്നു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി പെരിന്തല്‍മണ്ണക്ക് പോവുകയായിരുന്ന ടാങ്കറില്‍ ഇവരുടെ മാരുതി റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ടാങ്കറിനും ഗുരുതരമായ കേടുപാട് സംഭവിച്ചു. എസിപിപി വാഹിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

DONT MISS
Top