ഹേയ് ജൂഡ് നിവിന്റെ മികച്ച വേഷങ്ങളിലൊന്ന്; അഭിനന്ദനവുമായി പൃഥ്വിരാജ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രത്തെ അഭിനന്ദിച്ച് പൃഥ്വിരാജ്. ഹെയ് ജൂഡ് നിവിന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൃഥ്വിരാജ് നിവിനെ അഭിനന്ദിച്ചത്. നിവിന്‍ ജൂഡിനെ അവതരിപ്പിച്ച രീതി തനിക്ക് ഏറെയിഷ്ടപ്പെട്ടുവെന്നും പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് നിവിന്‍പോളിയും മറുപടികമന്റ് ചെയ്തു. ഹേയ് ജൂഡിന്റെ പൂതിയ ടീസറും നിവിന്‍ പൃഥ്വിക്കായി പങ്കുവെച്ചു.

മലയാള സിനിമാ ലോകത്ത് എന്നും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സംവിധായകനാണ് ശ്യാമ പ്രസാദ്. സംവിധായകന്‍ എന്ന നിലയില്‍ പലരും കൈവെയ്ക്കാത്ത മേഖലകളിലൂടെ കഥ പറയാന്‍ ശ്രമിച്ച സംവിധായകന്‍. ്ത്തരത്തില്‍ വ്യത്യസ്ഥമായ കഥയാണ് ഹേയ് ജൂഡിന്റേതും.

കഴിഞ്ഞയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. മതിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ നിവിന്റെ ജൂഡിനെക്കുറിച്ച് പൃഥ്വിരാജിന്റെ അഭിപ്രായം തന്നെയാണ് ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും. തൃഷ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top