വളര്‍ത്തുനായയുടെ പിറന്നാള്‍ ആഘോഷിച്ച നമിതാ പ്രമോദിന് വിമര്‍ശനം; മനുഷ്യന്‍ മാത്രമല്ല ഈ ലോകത്തുള്ളതെന്നും കണ്ണ് തുറന്ന് നോക്കാനും താരത്തിന്റെ മറുപടി

വളര്‍ത്തുനായയുടെ പിറന്നാള്‍ ആഘോഷിക്കുന്ന നമിതാ പ്രമോദിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് മറുപടിയുമായി താരം രംഗത്ത്. വളര്‍ത്തുനായയുടെ പിറന്നാളിന് നടി കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഘോഷത്തില്‍ നടിയുടെ കുടുംബമടക്കം പങ്കെടുക്കുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെതന്നെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.

പാവപ്പെട്ടവര്‍ കുറേപേര്‍ ഭക്ഷണമില്ലാതെ കിടക്കുന്നത് പുറത്തിറങ്ങിയതാല്‍ മാത്രമേ കാണൂ എന്നും ആരാന്റെ പണം കൈയിലുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് നടിയ്‌ക്കേറ്റ വിമര്‍ശനം.
ഒന്ന് പുറത്തോട്ട് ഇറങ്ങി നോക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത എത്രയോ പാവങ്ങള്‍ കിടപ്പുണ്ട്. അവര്‍ക്ക് വല്ലതും കൊടുക്ക് എന്നിട്ട് വീഡിയോ ഇട്ടോ നമ്മള്‍ ലൈക്ക് അടിക്കാം എന്നായിരുന്നു ഒരു പ്രതികരണം.

ഈ വിമര്‍ശനത്തിനാണ് നമിത മറുപടി നല്‍കിയത്. പാവപ്പെട്ട ആളുകളെ സംരക്ഷിക്കാനും ചാരിറ്റി പ്രവര്‍ത്തനം നടത്താനും തനിക്കറിയാം. അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യേണ്ട കാര്യം തനിയ്ക്കില്ലെന്നും നമിത വ്യക്തമാക്കി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്‌സ്പീക്കറില്‍ എല്ലാവരെയും അറിയിക്കേണ്ട ആവശ്യമില്ലെന്നും മൃഗങ്ങളെ തനിക്ക് ഒരു പാട് ഇഷ്ടമാണെന്നും നമിത പറയുന്നു. പോപ്പോ ഞങ്ങളുടെ വീട്ടിലെ ഏറ്റവും ചെറിയ അംഗമാണ്.

മനുഷ്യന്‍ മാത്രമല്ല ഈ ലോകത്തുള്ളത്. കണ്ണ് തുറന്ന് നോക്കൂ. നമിത കമന്റില്‍ വ്യക്തമാക്കി. നടിയുടെ കമന്റിന് പിന്നാലെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top