രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; നൃത്താധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂളില്‍ ബഹളം വയ്ക്കുന്ന നാട്ടുകാര്‍

കോല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നൃത്താധ്യാപകന്‍ അറസ്റ്റില്‍. കോല്‍ക്കത്തയിലാണ് സംഭവം. നൃത്താധ്യാപകനായ സുമന്‍ ആണ് അറസ്റ്റിലായത്.

സുമന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നുവെന്നും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് കുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുട്ടി സ്‌കൂളില്‍ വരാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു വര്‍ഷമായി നടന്ന ക്രൂരതയുടെ വിവരം പുറത്തുവന്നത്.

സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. നൃത്താധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്തശേഷം സുമനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top