മുലപ്പാലിന് വേണ്ടി കരഞ്ഞു; ഒരുവയസുകാരിയെ അമ്മ കഴുത്തറുത്തു കൊന്നു

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മുലപ്പാല്‍ ആവശ്യപ്പെട്ട് കരഞ്ഞ് ബഹളം വെച്ചതിനെതുടര്‍ന്ന് ഒരു വയസുകാരിയായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാര്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് അനിത എന്ന യുവതി മകളെ കൊലപ്പെടുത്തിയത്.

മുലപ്പാലിനു വേണ്ടി കരഞ്ഞ് ബഹളം വെച്ച കുട്ടിയെ അനിത അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കരഞ്ഞ് ബഹളം വെച്ച കുട്ടി പെട്ടെന്ന് നിശബ്ദമാവുകയും ഇതിനു പിന്നാലെ യുവതി വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്താണ് സമീപവാസികളില്‍ സംശയം ഉണ്ടാക്കിയത്. കുട്ടിയെ കൂട്ടാതെയാണ് അനിത ഉടന്‍ തന്നെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയത്.

സംശയം തോന്നിയ സമീപവാസികള്‍ അനിത വീട്ടില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ വീടിന്റെ വാതില്‍ ചവിട്ട് പൊളിച്ച് അകത്തു കയറി. വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ ചോദ്യം ചെയ്തു വരികയാണ്. മകള്‍ നിരന്തരം മുലപ്പാല്‍ ആവശ്യപ്പെട്ട് കരയുമെന്നും മകള്‍ക്ക് മുലപ്പാല്‍ കുടിച്ചാല്‍ മതിയാകില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. പാലിന് വേണ്ടി കരഞ്ഞ് വാശിപിടിച്ചപ്പോള്‍ ദേഷ്യം വന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അനിത പൊലീസിനോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top