രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചാല്‍ കോണ്‍ഗ്രസാണോ എന്നും പാവപ്പെട്ടവരെകുറിച്ച് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റാണോ എന്നും ചോദിക്കുന്ന കാലമാണിതെന്ന് പ്രകാശ് രാജ്

കോഴിക്കോട്: രാജ്യത്ത് ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ക്ക് പകരം മറുചോദ്യങ്ങളാണ് ലഭിക്കുന്നതെന്ന് നടന്‍ പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിന്റെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ നിര്‍വ്വഹിച്ചു.

കേരള ലിറ്ററേച്ചറിന്റെ മൂന്നാം പതിപ്പിനാണ് തുടക്കമായിരിക്കുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സൂര്യോദയത്തെ കുറിച്ച് പാടേണ്ട സമയമല്ലെന്നും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ കോണ്‍ഗ്രസാണോ എന്നും, പാവപ്പെട്ടവരെകുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്ന് ചോദിക്കുന്ന കാലമാണ് ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ച് വേദികളിലായി വിവിധ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് പതിനൊന്നിന് സമാപിക്കും.

DONT MISS
Top