മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ലെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും ധൂർത്തുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബിക്ക് വേണ്ടി വായ്പ എടുത്താൽ വായ്പ നൽകുന്ന സ്ഥാപനവും കൂടി ഇല്ലാതാകും. മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് സംസ്ഥാനത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. വൈദ്യുതി ബോര്‍ഡിനെ കൂടുതല്‍ കാര്യക്ഷമമായി നയിക്കാന്‍ സാധിച്ചാല്‍ ഈ നഷ്ടം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മുന്‍കാല അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയുമാണ് ഇത്തരം സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്കെത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമല്ലാത്തതാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

DONT MISS
Top