അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിരോധനം

ദില്ലി: അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 2017ന് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും ചാനലുകളെ സര്‍ക്കാര്‍ വിലക്കിയിരുന്നു. കുട്ടികളില്‍ അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

നിലവില്‍ കാര്‍ട്ടൂണ്‍ ചാനലുകളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇത്തരം പരസ്യങ്ങളിലൂടെയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇത്തരം പരസ്യങ്ങളെ സംബന്ധിച്ച് മന്ത്രാലയത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

DONT MISS
Top