കാസര്‍ഗോഡ് മഡിയന്‍ ജി എല്‍ പി സ്‌കൂളിന്റെ ക്ലാസ്സ് റൂം വികസനത്തിന് തുക കൈമാറി

കാസര്‍ഗോഡ് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും നിറവ് പദ്ധതിയുടെയും ഭാഗമായി മഡിയന്‍ ജിഎല്‍പി സ്‌ക്കൂളിന് ക്ലാസ്സ് റൂം സ്മാര്‍ട്ട് ആക്കുന്നതിനായുള്ള സാമ്പത്തിക സഹായ തുക പൂര്‍വ്വ വിദ്യാര്‍ത്ഥിയായ എ. വേണുഗോപാലന്‍ പ്രഥമാധ്യാപിക സരസമ്മ ടീച്ചര്‍ക്ക് തുക കൈമാറി.

പിടിഎ പ്രസിഡണ്ട് ഉണ്ണി എ.വി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷീബ ഉമ്മര്‍, മദര്‍ പിടിഎ ഇന്ദിര, ശ്രീജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top