രാജ്യത്ത് മത-സാമുദായിക സംഘര്‍ഷങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചു; കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ യുപി ഒന്നാം സ്ഥാനത്ത്

ഹന്‍സിരാജ് ആഹിര്‍, യോഗി ആദിത്യനാഥ്

രാജ്യത്ത് മത-സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. രാജ്യത്ത് മൊത്തത്തില്‍ 811 മത-സാമുദായിക സംഘര്‍ഷങ്ങളാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. 2016ല്‍ 703 സംഘര്‍ഷങ്ങളുണ്ടായി. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണവും ഉയര്‍ന്നു.

2016ല്‍ 86 ആളുകളാണ് മത-സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞവര്‍ഷം 111 പേര്‍ കൊല്ലപ്പെട്ടു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ ശരിവച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍തന്നെയാണ് കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.

ബിജെപിയുടെ അഭിമാനതാരമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് ഏറ്റവുമധികം മത-സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. 195 മത-സാമുദായിക സംഘര്‍ഷങ്ങളും നടക്കുന്നത് യുപിയിലാണ്. യുപിയില്‍മാത്രം ഇത്തരത്തിലുള്ള ലഹളമൂലം പരുക്കേറ്റത് 542 ആളുകള്‍ക്കും കൊല്ലപ്പെട്ടത് 44 ആളുകളുമാണ്. മൊത്തം കൊല്ലപ്പെട്ടവരുടെ പകുതിയോളം വരുമിത്.

കേന്ദ്രസര്‍ക്കാര്‍തന്നെ പുറത്തുവിട്ട കണക്കുകളാണിത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സിരാജ് ആഹിര്‍ പാര്‍ലമെന്റിനെ അറിയിച്ചതാണിവ. നേരത്തേയും ഇത്തരം കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശൂലവുമായി യോഗി

DONT MISS
Top