ചരിത്ര നേട്ടം; ടെസ്‌ല കാറുമായി ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്

ഫ്‌ളോറിഡ: ടെസ്‌ല കാറുമായി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സാണ് വിജയകരമായി റോക്കറ്റ് ബഹിരാകാശത്ത് വിക്ഷേപിച്ചത്.

ഇലക്ട്രിക്ക് കാറായ ടെസ്‌ല റോഡ്‌സ്റ്ററുമായി പൊങ്ങിയതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫേര്‍ ഹെവി റോക്കറ്റിന്റെ റെക്കോഡ് മറികടക്കാന്‍ ഫാല്‍ക്കണ്‍ ഹെവിക്കായി. 63500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാന്‍ റോക്കറ്റിന് സാധിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30 നാണ് വിക്ഷേപണം നടന്നത്. നിരവധി ആളുകളാണ് വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയത്.

ബഹിരാകാശ പര്യവേഷണ രംഗത്ത് അനന്ത സാധ്യതകള്‍ക്കാണ് ഫാല്‍ക്കണിന്റെ വിജയം വഴിവെയ്ക്കുക എന്ന് എലന്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ദൗത്യസംഘത്തെ അഭിനന്ദിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. നാസയുമായി ചേര്‍ന്നാണ് സ്‌പേസ് എക്‌സിന്റെ അടുത്ത പദ്ധതി.

DONT MISS
Top