ഒരു അഡാര്‍ ലൗവിന്റെ ആദ്യ വീഡിയോ സോങ് ഫെബ്രുവരി 9ന് റിലീസ് ചെയ്യും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാര്‍ ലൗവിന്റെ ആദ്യ വീഡിയോ സോങ് ഈ മാസം 9 ന് റിലീസ് ആവുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാര്‍ ലൗവ്. ക്യാമ്പസ് പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ഔസേപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പത്തോളം പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഒരു അഡാര്‍ ലൗവിനുണ്ട്.

മിക്ക സിനിമകളിലും മാപ്പിള പാട്ടുകള്‍ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്റെ ഭാര്യയെ പുകഴ്ത്തിപാടിയ ആ ചരിത്രഗാനം അവതരിപ്പിക്കപ്പെടുന്നത്.

DONT MISS
Top