ഇരട്ടച്ചാനല്‍ എബിഎസുമായി അപ്പാഷെ ആര്‍ടിആര്‍200 4വി; വിപണിയില്‍ വ്യക്തമായ മുന്‍തൂക്കം ലക്ഷ്യമാക്കി ടിവിഎസ്

എബിഎസ് എന്നത് ഒഴിവാക്കരുതാത്ത ഒരു സുരക്ഷാ ക്രമീകരണമാണെന്ന് എല്ലാ വാഹന നിര്‍മാതാക്കള്‍ക്കുമറിയാമെങ്കിലും ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി ഏവരുമിത് ഒഴിവാക്കുകയാണ്. എന്നാല്‍ എബിഎസുമായി പുറത്തിറങ്ങുന്ന ആര്‍ടിആര്‍200 വിപണിയിലെ എല്ലാ എതിരാളിയേയും പിന്നിലാക്കാനുള്ള പുറപ്പാടിലാണ്. പുതിയ ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍200 4വി ഉടന്‍തന്നെ ഷോറൂമുകളിലെത്തും.

നിലവില്‍ ഈ കാറ്റഗറിയിലെ ഒരു ബൈക്കിനും ഇരട്ടച്ചാനല്‍ എബിഎസ് ലഭ്യമല്ല. ആര്‍ടിആര്‍ 180ക്ക് ലഭ്യമാണെങ്കിലും വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ബൈക്കിന് സാധിച്ചില്ല. സുസുക്കി 150 സിസി കാറ്റഗറിയില്‍ രണ്ട് ബൈക്കുകള്‍ക്ക് എബിഎസ് നല്‍കുന്നുവെങ്കിലും അത് മുന്‍വീല്‍ മാത്രം എബിഎസ് സുരക്ഷ ലഭ്യമാക്കുന്ന സംവിധാനമാണ്. ഡോമിനാറാണ് പിന്നെ ഇരട്ടച്ചാനല്‍ എബിഎസുമായി വിപണിയിലുള്ളത്. പക്ഷേ 400 സിസിയും ഒന്നരലക്ഷം രൂപയുമായി കാറ്റഗറിയില്‍ മുമ്പനാണ് ഡോമിനാര്‍.

ഇവിടെയാണ് 1.07 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായി ആര്‍ടിആര്‍200 എത്തുന്നത്. 8500 ആര്‍പിഎമ്മില്‍ 20.5 ബിഎച്ച്പി കരുത്താണ് അപ്പാഷെ ആര്‍ടിആര്‍200 4വിയ്ക്ക് ലഭ്യമാകുന്നത്. 127 കിമി പരമാവധി വേഗതയുള്ള ബൈക്ക് വെറും നാല് സെക്കന്റില്‍ താഴെ സമയത്തില്‍ പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തുമെന്നും ടിവിഎസ് അവകാശപ്പെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top