യാത്രാ വിലക്കുണ്ട്, ബിനോയ് അവിടെ നില്‍ക്കട്ടെ നാട്ടില്‍ വന്ന് അത്യാവശ്യമില്ലെന്നും ബിനീഷ്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായിയില്‍ യാത്രാവിലക്കുണ്ടെന്ന് സമ്മതിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. 13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റാണ്. ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് നല്‍കാനുള്ളത്. വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.

കേസില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കേസ് നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ബിനീഷ് പറയുന്നു. എന്നാല്‍ 1.72 കോടി രൂപ മാത്രമാണ് തങ്ങള്‍ക്ക് കൊടുക്കാനുള്ളതെന്നും ബിനീഷ് പറയുന്നു. സംഭവത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്. ബിനോയ് ദുബായില്‍ നില്‍ക്കട്ടെ നാട്ടില്‍ വന്ന് അത്യാവശ്യമില്ലെന്നും ബിനീഷ് പറയുന്നു

ബിനോയ് 13 കോടിയാണ് നല്‍കാനുള്ളതെന്ന് ആരെക്കേയോ പ്രചരിപ്പിക്കുകയാണ്. സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ടുവരുകയാണെന്നും അതിന് ധാരാളം വാര്‍ത്ത പ്രാധാന്യം നല്‍കുകയാണെന്നും ബിനീഷ് ആരോപിച്ചു.

ബിനോയിയും താനും പ്രായപൂര്‍ത്തിയായവരാണ്. ഞങ്ങള്‍ ഇടപ്പെട്ട കേസിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് മാത്രമാണ്.ഞാനൊരു തെറ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് എങ്ങനെയാണ് വരുന്നതെന്നും ബിനീഷ് ചോദിച്ചു. ഞങ്ങള്‍ ചെയ്യുന്ന കാര്യത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് മാത്രമാണുളളതെന്നും ബിനീഷ് വ്യക്തമാക്കി.

ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ബിനോയിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെക്ക് കേസ് നിലനില്‍ക്കുന്നതിനാല്‍ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് കമ്പനി ഉടമ ഹസന്‍ അബ്ദുള്ള ഇസ്മയില്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top