നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരന്‍ തിരുവനന്തപുരം സ്വദേശി

ഹൂസ്റ്റണ്‍: പ്രശസ്ത ചലച്ചിത്ര താരം നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ താമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഞായറാഴ്ച ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹൂസ്റ്റണില്‍ എഞ്ചിനീയറാണ് അരുണ്‍ കുമാര്‍.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീറിനെ വിവാഹം കഴിച്ച ദിവ്യാ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഇവരുടെ വിവാഹത്തില്‍ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്.

DONT MISS
Top