മഥുരയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത നിലയില്‍; പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

പ്രതീകാത്മക ചിത്രം

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബിആര്‍ അംബേദ്കര്‍ പ്രതിമ വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. അജ്ഞാത സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചയോടെയാണ് സമീപവാസികള്‍ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രകടനം നടത്തി. പിന്നീട് പൊലീസെത്തി അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൂടാതെ പുതിയ പ്രതിമ സ്ഥാപിക്കാനുളള നടപടി ക്രമങ്ങളും തുടങ്ങി. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ക്രാന്തി ശേഖര്‍ അറിയിച്ചു. എങ്കിലും പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.

DONT MISS
Top