പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് പേളി മാണി; മൂക്കുചീറ്റല്‍ ചലഞ്ചുമായി താരം


പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് മലയാള സിനിമാ താരവും ടെലിവിഷന്‍ അവതാരകയുമായി പേളി മാണി. മൂക്കുചീറ്റല്‍ ചലഞ്ച് എന്നുപറഞ്ഞ് ഒരു ടിഷ്യു കടലാസും കയ്യില്‍വച്ചുകൊണ്ടാണ് പേളി മൂക്കുചീറ്റല്‍ ചലഞ്ച് എന്ന സ്വന്തം ചലഞ്ച് മുന്നോട്ടുവച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പേളി ചിത്രം പങ്കുവച്ചത്.

ആര്‍ത്തവം എന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡ് ഒട്ടും ഒളിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയ ഒരു സംഗതിയല്ലെന്നും സന്ദേശം നല്‍കിയാണ് ബോളിവുഡ് പാഡ്മാന്‍ ചലഞ്ച് ഏറ്റെടുത്തത്. പാഡ്മാന്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനേയും ബോളിവുഡ് വിമര്‍ശിക്കുന്നു.

അരുണാചലം മുരുകാനന്ദം എന്ന ഇന്ത്യന്‍ പാഡ്മാനാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ജീവിതം സമര്‍പ്പിച്ച് നേടിയ, ചെലവുകുറഞ്ഞ പാഡുകള്‍ ഉണ്ടാക്കുന്ന വിദ്യയേയും അത് ലക്ഷക്കണക്കിന് ഭാരത സ്ത്രീകളുടെ ജീവിതം കൂടുതല്‍ സുന്ദരമാക്കിയതും പാഡ് ചലഞ്ച് ഏറ്റെടുക്കുന്നവര്‍ ആദരവോടെ സ്മരിക്കുമ്പോള്‍ ഇതിനെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പുച്ഛിക്കുന്നുമുണ്ട്. ആര്‍ത്തവ പാഡുകള്‍ ഒളിച്ചുമൂടി രഹസ്യമായി കൈകാര്യം ചെയ്യാനുള്ളതാണെന്നാണ് ഇവരുടെ പക്ഷം.

പേളിയുടെ മൂക്കുചീറ്റല്‍ ചലഞ്ച് ആരെല്ലാം ഏറ്റെടുക്കുമെന്നും നവമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top