വിവാഹം നിരസിച്ചു; ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പേദേശില്‍ വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. പതിനെട്ടു വയസുകാരിയായ ലൗവ്‌ലി മിശ്രയെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൗവ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ സഹോദരിക്കും വെടിയേറ്റു. സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാംനാഥ് കോളനിയില്‍ അമ്മാവന്റെ കൂടെയാണ് ലൗവ്‌ലിയും സഹോദരിയും താമസിക്കുന്നത്. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് 18 കാരനായ അമിത് എന്ന യുവാവ് ലൗവ്‌ലിയെ എന്നും ശല്യം ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനോ അമിതിനെ പ്രണയിക്കാനോ ലൗവ്‌ലി തയ്യാറായില്ല.

ശനിയാഴ്ച അമിതും അമിതിന്റെ സഹോദരനായ സുമിത് രണ്ട് സഹോദരിമാര്‍ എന്നിവര്‍ ലൗവ്‌ലിയുടെ വീട്ടില്‍ എത്തി. ലൗവ്‌ലിയെ വിവാഹം കഴിച്ചുകൊടുക്കണം എന്ന് വീട്ടുകാരോട് ആവശ്യപ്പെടാനായിരുന്ന എല്ലാവരും ചേര്‍ന്ന് വീട്ടില്‍ എത്തിയത്.

എന്നാല്‍ അമിതിനെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ ലൗവ്‌ലി ഉറച്ചു നിന്നു. ഉടന്‍ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് അമിത് ലൗവ്‌ലിയെ വെടിവെക്കുകയായിരുന്നു. ലൗവ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹോദരി നീരജയ്ക്കും വെടിയേറ്റു. വെടിയേറ്റ ലൗവ്‌ലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാതായി പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തിനുശേഷം അമിത് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top