പരാജയഭീതി ; ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ബി.ജെ.പി. ശ്രമമെന്ന് എം.എം.ഹസ്സന്‍

കാസര്‍ഗോഡ് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട ബി.ജെ.പി. തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ശ്രമം തുടങ്ങിയെന്ന് കെ.പി.സി.സി. പ്രസിഡണ്ട് എം.എം.ഹസ്സന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഡി.സി.സി. നേതൃയോഗം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങുകയാണ്. മണ്ഡലം, ബ്ലോക്ക്, ജില്ലാ സമ്മേളനങ്ങള്‍, ബൂത്ത്തല സമ്പൂര്‍ണ്ണ ഗൃഹസന്ദര്‍ശനം, ഗാന്ധിസ്മൃതി സംഗമങ്ങള്‍ തുടങ്ങി മുപ്പതോളം പരിപാടികളാണ് കെ.പി.സി.സി. ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ സംബന്ധിച്ചു.

ഡി.സി.സി. പ്രസിഡണ്ട് ഹക്കീംകുന്നില്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, ഡി.സി.സി. വൈസ് പ്രസിഡണ്ടുമാരായ പി.ജി.ദേവ്, പി.കെ.ഫൈസല്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കരുണ്‍ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാര്‍, സുന്ദര ആരിക്കാടി, ജെ.എസ്.സോമശേഖര, സെബാസ്റ്റിയന്‍ പതാലില്‍, ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, പി.വി.സുരേഷ്, എം.അസിനാര്‍, എം.സി. പ്രഭാകരന്‍, ബാലകൃഷ്ണന്‍ പെരിയ, കെ.പി. പ്രകാശന്‍, മാമുനി വിജയന്‍, കെ.വി.സുധാകരന്‍, നേതാക്കളായ കെ.ഖാലിദ്, പി.കുഞ്ഞിക്കണ്ണന്‍, കെ.സാമിക്കുട്ടി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ഉമ്മര്‍ ബോര്‍ക്കള, എം.രാധാകൃഷ്ണന്‍ നായര്‍, ഡി.വി.ബാലകൃഷ്ണന്‍ സംസാരിച്ചു.

DONT MISS
Top