കോഴിക്കോട് നഗരത്തില്‍ അപകടമരണങ്ങള്‍ വര്‍ധിക്കുന്നു


കോഴിക്കോട്: നഗരത്തില്‍ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. 2017 ലെ കണക്ക് അനുസരിച്ച് കോഴിക്കോട്ടെ നിരത്തുകളില്‍ പെലിഞ്ഞത് 184 ജീവനുകളാണ്. കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമായത് ഇരുചക്ര വാഹന യാത്രക്കാണ്. അമിത വേഗതയും ഹെല്‍മറ്റ് ധരിക്കാത്തതുമാണ് മരണകാരണമായി പൊലീസ് ചൂണ്ടികാണിക്കുന്നത്.

സിറ്റി ട്രാഫിക്ക് പരിധിയില്‍ 2017 ല്‍ 184 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 2018 എത്തിനില്‍ക്കുബോള്‍ ജനുവരിയില്‍ മാത്രം റോഡപകടങ്ങിളില്‍ ഒമ്പത് പേര്‍ മരിച്ചു. താരതമ്യേന ചെറിയ സിറ്റിയായ കോഴിക്കോട്ടെ അപകടമരണങ്ങളുടെ കണക്ക് വളരെ കൂടുതലാണ്. ഇരുചക്രവാഹന അപകടങ്ങളില്‍പെട്ടവരാണ് മരിച്ചവരിലധികവും. 1,467 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം നഗരപരിധിയിലുണ്ടായത്. 168 വന്‍ അപകടങ്ങളും 1,150 ചെറിയ അപകടങ്ങളും വാഹനത്തിന് മാത്രം കേടുപാടുകള്‍ സംഭവിച്ച 149 അപകടങ്ങളുമുണ്ടായി. കുടുതല്‍ അപകടങ്ങള്‍ക്കും കാരണമായത് ഇരുചക്രവാഹനങ്ങളാണ്.

ഹെല്‍മറ്റ് ധരിക്കാത്തത് ചെറിയ അപകടങ്ങളാണെങ്കില്‍ പോലും പലരേയും മരണത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ കണ്ണുവെട്ടിക്കുന്ന തരത്തിലുള്ള ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നതും പൊലീസില്ലാത്ത ഇടങ്ങളില്‍ ഹെല്‍മെറ്റ് ഒഴിവാക്കുന്നതും മരണസംഖ്യ കൂടാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ പൊലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി 47 ഇടങ്ങളിലായി 50 കാമറകള്‍ സ്ഥാപിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നംബര്‍ പ്ലേറ്റ് രേഖപ്പെടുത്തുന്നതിനായുള്ള ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കോര്‍ഡിംഗ് കാമറകള്‍ മൂന്ന് മാസത്തിനകം സ്ഥാപിക്കും. നിലവില്‍ 74 ഇടങ്ങളിലാണ് കാമറകളുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top