കാസര്‍ഗോഡ് ദേവകി കൊലപാതകം പ്രതികളെ കുറിച്ച് സൂചന ലഭിച്ചു; അന്വേഷണം ഊര്‍ജിതമാക്കി െ്രെകംബ്രാഞ്ച്

കാസര്‍ഗോഡ്:  ദേവകി കൊലപാതകം പ്രതികളെ കുറിച്ച് െ്രെകംബാഞ്ചിന് വ്യക്തമായ സൂചന ലഭിച്ചു.കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബൈദ കൊല കേസ്സിലെ പ്രതികളില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത് .2017 ജനുവരി പത്തിനാണ് ഉദുമ കാട്ടിയടുക്കം സ്വദേശിനി ദേവകിയെ വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത് .

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ കേസ്സ് െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെരിയ ആയംപാറയിലെ സുബൈദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യതി ലൂടെയാണ് ദേവകി കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത് .

സുബൈദ കൊല കേസ്സില്‍ ഒളിവില്‍ കഴിയുന്ന പ്രതി കര്‍ണ്ണാടക അസീസ്സിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.ഇതോടെ െ്രെകംബ്രാഞ്ച് അന്വേഷണവും ഊര്‍ജിതമാക്കി.ദേവകി കൊല കേസ്സില്‍ പ്രതികളെ പിടികൂടാനാവാത്ത പോലീസിന്റെ നിഷ്‌ക്രീയാവസ്ഥയ്‌ക്കെതിരെ ഭരണ കക്ഷി ഉള്‍പ്പടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു .

DONT MISS
Top