“എനിക്ക് എല്ലാ മതങ്ങളും ഒരുപോലെ, ഞാന്‍ ആരുടേയും ശത്രുവല്ല”, കമല്‍ഹാസ്സന്‍

കമല്‍ഹസന്‍

തനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണെന്നും താന്‍ ആരുടേയും ശത്രുവല്ലെന്നും സൂപ്പര്‍ താരം കമല്‍ഹാസ്സന്‍. ആനന്ദവികടനിലെ തന്റെ കോളത്തിലാണ് വിവാദമായ പരാമര്‍ശം അദ്ദേഹം വിശദീകരിച്ചത്. സ്വയം ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നവര്‍ക്ക് ഒരിക്കലും തീവ്രവാദം ഭൂഷണമല്ല എന്നാണദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.

ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാന്‍ ആരുടേയും ശത്രുവല്ല. ഇസ്‌ലാമിനേയും ക്രിസ്തുമതത്തേയും ഇതുപോലെതന്നെയാണ് ഞാന്‍ കാണുന്നത്. ഗാന്ധിയും അംബേദ്കറും എന്റെ ഗുരുക്കന്മാര്‍തന്നെ. ഞാന്‍ എല്ലാവരേയും ഒരുപോലെയാണ് ബഹുമാനിക്കുന്നതും. കമല്‍ ഹാസ്സന്‍ കുറിച്ചു.

പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുമുമ്പായി തന്റെ മതങ്ങളോടുള്ള ‘സമദൂര സിദ്ധാന്തമാണ്’ കമല്‍ അവതരിപ്പിച്ചത്. തനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് നേരത്തേയും പറഞ്ഞിട്ടുള്ള കമല്‍ നാസ്തിക കാഴ്ച്ചപ്പാടുകളാണ് വച്ചുപുലര്‍ത്തുന്നതും. അതുകൊണ്ടുതന്നെ പലപ്പോഴും കമല്‍ മത മൗലികവാദികളുടെ കണ്ണിലെ കരടാവുകയും ചെയ്യാറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top