അസാപ്പ് കുട്ടികള്‍ ഉദുമ സ്‌കൂളിനായി ‘ഫൗഡേയില്‍’ മാഗസിന്‍ സമര്‍പ്പിച്ചു

കാസര്‍ഗോഡ് : പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കന്‍ഡറി അസാപ് അംഗങ്ങള്‍ സ്‌കൂളിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു് ‘ഫൗഡെയില്‍’ എന്ന മാഗസിന്‍ സ്‌കൂളിനായി സമര്‍പ്പിച്ചു.

ഈ വര്‍ഷത്തെ പ്ലസ്ടു അസാപ്പ് കുട്ടികളായ ദിവ്യ, രഞ്ചിമ, ശ്രുതി, ദിപിന്‍ രാജ്, വിജന, നികത്ബാനു എന്നിവരാണു പഴയകാല അധ്യാപരെ നേരില്‍ കണ്ടു മാഗസിനുവേണ്ട സ്‌കൂളിന്റെ ചരിത്രം ശേഖരിച്ചത്. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ റാഷിദ് മാഗസിന്‍ പ്രാകാശനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സ്‌കില്‍ ഡവലപ്മന്റ് എക്‌സിക്യുട്ടിവ് കവിത, സ്റ്റാഫ് സെക്രട്ടറി അയ്യപ്പന്‍, അധ്യാപകരായ സി. പി അഭിരാം, വിദ്യ, അസാപ്പ് കോര്‍ഡിനേറ്റര്‍ കെ.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്ലസ് വണ്‍ കുട്ടികള്‍ക്കായി സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമും നടത്തി.

DONT MISS
Top