കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കടക്കെണിയിലായിരിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിന് ആയിരം കോടിരൂപയുടെ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചു. പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പെന്‍ഷന്‍ കുടിശിക മാര്‍ച്ച് മാസത്തില്‍ കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് ശ്രമം.

കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി പറഞ്ഞു.

വൈറ്റിലയിലേത് പോലെ കോഴിക്കോട്ട് മൊബിലിറ്റി ഹബ് നടപ്പാക്കും. റോഡ് പാലം പദ്ധതികള്‍ക്കായി 1,459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അഞ്ച് വര്‍ഷത്തിനകം പുതുക്കിപ്പണിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top