ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം

കുല്‍ദീപ് യാദവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം. ആതിഥേയര്‍ക്കായി നായകന്‍ ഫാഫ് ഡുപ്ലസിസ് സെഞ്ചുറി കുറിച്ചു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും നേടി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലസിസിന്റെ പ്രകടനമാണ് സ്‌കോര്‍ 250 കടക്കുന്നതില്‍ ദക്ഷിണാഫ്രിക്കയെ തുണച്ചത്. 112 പന്തുകളിലായിരുന്നു ഡുപ്ലസിസ് 120 റണ്‍സ് കുറിച്ചത്. 34 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും, 37 റണ്‍സുമായി ക്രിസ് മോറിസും ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി.

മുപ്പത് റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഹാഷിം അംലയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബുംറയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം നല്‍കിയത്. ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ക്കായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ക്രീസില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top