കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സമരം 10ാം വര്‍ഷത്തിലേക്ക്; തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായില്ല

കോഴിക്കോട്: കോഴിക്കോടിന്റെ വ്യവസായ ചരിത്രത്തിന്റെ ഭാഗമായ കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സമരം 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. അനധികൃതമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ് മാറി മാറി വന്ന സര്‍ക്കാരുകള്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ട് എട്ട് വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴും തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായിട്ടില്ല.

175 വര്‍ഷത്തിലധികം പഴക്കമുള്ള കോഴിക്കോടിന്റെ ചരിത്രമാണ് ഇവിടെ ഇല്ലാതായിത്തീരുന്നത്. 2009 ഫെബ്രുവരി 1ന് ഫാക്ടറി അടച്ചുപൂട്ടി. പീന്നീട് അടച്ചുപൂട്ടിയ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് പൈതൃക സ്ഥാപനമായി സംരക്ഷിക്കണെമെന്ന് ആവശ്യപ്പെട്ട് തെഴിലാളികള്‍ സമരം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ഓഡിനന്‍സ് ഇറക്കി.

2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചു. 2014 ല്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ കെണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതിക്കായ് ഇപ്പേഴും കാത്തിരിപ്പ് തുടരുകയാണ്.

ഇതിന് പുറമെ 2014 ല്‍ പുരാവസ്തു വകുപ്പ് തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് കേരള സര്‍ക്കാരിന് റിപ്പേര്‍ട്ട് നല്‍കിയിട്ടും ബന്ധപ്പെട്ട വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിനുളള പ്രാഥമിക വിഞ്ജാപനം ഇതുവരെ പുറപ്പെടിച്ചിട്ടില്ല. കൂടാതെ തെഴിലാളികള്‍ക്ക് കെഎസ്‌ഐഡിസി മുഖേന പ്രതിമാസം നല്‍കിയിരുന്ന ധനസഹായവും കഴിഞ്ഞ മൂന്ന് മാസക്കാലമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

DONT MISS
Top