നൂറ്റാണ്ടിന്റെ അപൂർവ പ്രതിഭാസം കാണാൻ കൊച്ചിയില്‍ ഒത്തുകൂടിയത് നൂറുകണക്കിന് പേര്‍

കൊച്ചി: നൂറ്റാണ്ടിന്റെ അപൂർവ പ്രതിഭാസം കാണാൻ നൂറുകണക്കിന് പേരാണ് കൊച്ചിയിലെ തേവര പാലത്തിലെത്തിയത്. കൊച്ചിയിൽ തേവരയിലാണ് ചന്ദ്രഗ്രഹണം പൂർണമായി ദൃശ്യമാകുന്നതെന്ന് ശാസ്ത്ര വിദഗ്ധർ അറിയിച്ചിരുന്നു.

ഈ തലമുറയ്ക്ക് ഇനിയൊരിക്കലും കാണാൻ കഴിയാത്ത അപൂർവ കാഴ്ച കാണാൻ കൊച്ചിയിലെ തേവര പാലത്തിലേയ്ക്ക് ജനക്കൂട്ടം ഒഴുകിയെത്തി. കൊച്ചിയിൽ തേവര പാലത്തിന് മുകളിൽ പൂർണ ചന്ദ്രനെ കാണാൻ കഴിയുമെന്ന ശാസ്ത്ര വിദഗ്ധരുടെ അറിയിപ്പിനെത്തുടർന്നാണ് തേവര പാലത്തിൽ ജനം തടിച്ചു കൂടിയത്.

വൈകിട്ട് 5.18 മുതൽ ആകാശത്തെ അപൂർവ ദൃശ്യം കാണാൻ ആകാശത്ത് കണ്ണ് നട്ടിരുന്നവർക്ക് മുന്നിൽ 7.10 ഓടെ ചുവന്ന നിറമുള്ള ചന്ദ്രബിംബം തെളിയാൻ തുടങ്ങി. ഇടയ്ക്ക് കാർമേഘം ചന്ദ്രനെ മറച്ചെങ്കിലും കാത്തു നിന്നവരെ നിരാശരാക്കാതെ പൂർണചന്ദ്രനുദിച്ചു. 152 വർഷത്തിന് ശേഷം മൂന്ന് അപൂർവതയോടെ ആകാശത്തുദിച്ച ചന്ദ്രനെ കാണാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് കാഴ്ചക്കാർ മടങ്ങിയത്.

DONT MISS
Top