അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പാകിസ്താനിലും പ്രകമ്പനം

പ്രതീകാത്മക ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉച്ചയ്ക്ക് 12.40 തോടെയാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താന്റെ വിവിദ ഭാഗങ്ങളിലും ദില്ലി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഉണ്ടായി.

ഭൂചലനത്തില്‍ അഫ്ഗാനിസ്ഥാനില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീണ് ഒരു കുട്ടി മരിക്കുകയും കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ദില്ലിയില്‍ ഭൂചലനം അനുഭവപ്പെട്ട ഉടന്‍ തന്നെ ആളുകള്‍ ഭയന്ന് വീടുകളില്‍ നിന്നും ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. ദില്ലി മെട്രേയും കുറച്ചു സമയം പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറിന്റെ വിവിദ ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട ഉടന്‍ തന്നെ ആളുകള്‍ ഭയന്ന് പുറത്തേക്ക് ഇറങ്ങി ഓടി.

അഫ്ഗാനിസ്ഥാനില്‍ 2015 ലും റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. 380 ആളുകളാണ് അന്നുണ്ടായ ഭൂചലനത്തില്‍ മരിച്ചത്.

DONT MISS
Top