കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യത; തീരദേശവാസികള്‍ക്ക് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളായ കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായി ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്.

കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ് വല്‍കി. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് കടല്‍ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

DONT MISS
Top