ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായവുമായി നീലേശ്വരം ഇന്നര്‍വീല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍

കാസര്‍ഗോഡ് : ഇന്നര്‍വീല്‍ ക്ലബ് മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കു ധനസഹായവും, വസ്ത്രങ്ങളും പുതപ്പ്, ഭക്ഷണസാധനങ്ങള്‍ എന്നിവയും നല്‍കി.
മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.എം.ചാക്കോ ഇന്നര്‍വീല്‍ ക്ലബ് പ്രസിഡന്റ് ഡോ.ജി.കെ.സീമയില്‍ നിന്നു സഹായം ഏറ്റുവാങ്ങി. , സെക്രട്ടറി ഷീജ.ഇ.നായര്‍, ഡോ.നിഷ ശിവദാസ്, ഓമന കൈലാസ്‌നാഥ്, നീലേശ്വരം റോട്ടറി ക്ലബ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, റോഷ്‌നി.എം.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

DONT MISS
Top