കശുവണ്ടി ശേഖരണത്തില്‍ നിന്നും കാപെക്‌സിനെ ഒഴിവാക്കി

കാസര്‍ഗോഡ്:  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി ശേഖരണത്തില്‍ നിന്നും കാപെക്‌സിനെ ഒഴിവാക്കി. കശുവണ്ടി ശേഖരണത്തിനായി കാപെക്‌സിനെ ചുമതലപ്പെടുത്തിയ നടപടി വന്‍ സാമ്പത്തിക നഷ്ടത്തിനും അഴിമതിക്കുമാണ് ഇടയാക്കിയിരുന്നത്. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് കാപെക്‌സിനെ ചുമതലപ്പെടുത്തിയത് .

എന്നാല്‍ ഇത് വലിയ പരാജയമായി മാറി. ഹെക്ടറുകള്‍ വ്യാപിച്ച് കിടക്കുന്ന തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിക്കാനായി കാപെക്‌സിന് നാമമാത്രമായ തൊഴിലാളികള്‍ മാത്രം. ഇത് വലിയ നഷ്ടത്തിനും പല തോട്ടങ്ങളില്‍ വന്‍തോതില്‍ കശുവണ്ടി മോഷണത്തിനും വഴിവെച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഒരു കോടി എണ്‍പത്തെട്ട് ലക്ഷം രൂപ കാപെക്‌സ് പ്ലാന്റേഷന്‍ കോര്‍പറേഷന് നല്‍കാനുമുണ്ട്. ഈ സീസണിലെ കശുവണ്ടി ശേഖരണം പ്ലാന്റേഷന്‍ അധികൃതര്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പിച്ച് കഴിഞ്ഞു. രണ്ടാഴ്ച്ചക്കകം തോട്ടങ്ങളിലെ അദ്യ ഘട്ട ശേഖരണത്തിന് തുടക്കമാകും

DONT MISS
Top