പത്തനംതിട്ടയില്‍ കഞ്ചാവ് വേട്ടയ്ക്കിടെ എക്‌സൈസ് സംഘത്തിനുനേരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

ആക്രമണത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലും പരിസരത്തും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പത്തനംതിട്ട നഗരത്തില്‍ ആനപ്പാറക്ക് സമീപം കഞ്ചാവ് വേട്ടക്കിടെ എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

പത്തനംതിട്ട നഗരത്തിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കി എന്ന പരാതികള്‍ക്കിടെയാണ് റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പത്തനംതിട്ട നഗരമധ്യത്തില്‍ തന്നെ അനപ്പാറയില്‍ സിപിഐ ഓഫീസിന് സമീപത്തുവെച്ചാണ് സാമൂഹ്യ വിരുദ്ധര്‍ എക്‌സൈസ് സംഘത്തെ അക്രമിച്ചത്.

ആയുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ പ്രവീണ്‍, സന്തോഷ് എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ അടക്കമുള്ള ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ എക്‌സൈസ് ഗാര്‍ഡ് പ്രവീണ്‍ പറഞ്ഞു. പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ത്രി അടക്കം നാലുപേര്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top