പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കും

നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പര്യടനത്തിന്റെ ഭാഗമായാണ് മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ കൂടാതെ യുഎഇ, ഒമാന്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ മാസം ഇന്ത്യ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. സന്ദര്‍ശനത്തില്‍ ഉഭയകക്ഷി താത്പര്യങ്ങള്‍ ചര്‍ച്ചയാകും. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top