പത്മാവത്; പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ബോളിവുഡ് ചലച്ചിത്രമായ പത്മാവതിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിത്രം ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നെണ്ടുന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ എംഎൽ ശർമയാണ് ഹർജി നൽകിയത്. അതേ സമയം കോടതി ഉത്തരവിൽ പ്രതിഷേധിച്ചു അക്രമം അഴിച്ചുവിട്ട കർണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചേക്കും.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം വിലക്കണമെന്നാവശ്യപ്പെച്ച് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി ചിത്രത്തിന്റെ റിലീസ് തീയതി മാറ്റില്ലെന്നും റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും വ്യക്തമാക്കിയിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. പത്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top