മകന്റെ പ്രകടനത്തില്‍ സംതൃപ്തി: സുചിത്രാ മോഹന്‍ലാല്‍


കൊച്ചി: ആദി എന്ന ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് സുചിത്രാ മോഹന്‍ലാല്‍. കൊച്ചിയിലെ പത്മ തിയേറ്ററില്‍ ചിത്രം കാണാനെത്തിയതായിരുന്നു അവര്‍. രണ്ടാമത്തെ പ്രാവശ്യമാണ് തിയേറ്ററിലെത്തി ചിത്രം കാണുന്നതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

അവന്‍ അവനായിട്ടുതന്നെയാണ്. വളരെ സ്വാഭാവികമെന്നവണ്ണം ചെയ്തു. ചെറുപ്പം മുതലെ ചെയ്യുന്ന കാര്യങ്ങള്‍ അവനെ സഹായിച്ചു. ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. എല്ലാവരും പറയുന്നു അവന്‍ നന്നായി ചെയ്തിട്ടുണ്ടെന്ന്. നല്ല ഫീഡ്ബാക്കാണ് ലഭിക്കുന്നത്. സുചിത്ര പറഞ്ഞു. മകന്റെ പ്രകടനം കണ്ടുകണ്ട് മതിയാകുന്നില്ല എന്നുപറയുമ്പോള്‍ സുചിത്രയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

മികച്ച പ്രകടനമാണ് ആദിക്ക് തിയേറ്ററുകളില്‍ ഉണ്ടാകുന്നത്. ജീത്തു ജോസഫിനും ഇടവേളയ്ക്കുശേഷമുള്ള ഹിറ്റ് ചിത്രമാവുകയാണ് ആദി. ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ വിജയത്തേക്കുറിച്ചും പ്രണവിന്റെ പ്രകടനത്തേക്കുറിച്ചും വാചാലനായി.

DONT MISS
Top