ജീത്തു വിളിച്ച് ‘ആദിയുടെ’ വിജയം അറിയിച്ചു; ആഘോഷങ്ങളില്ലാതെ പ്രണവ് ഹിമാലയത്തില്‍


വിചാരിച്ചതിലുമപ്പുറം മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാന്‍ ജീത്തു പ്രണവിനെ വിളിച്ചു. ഹിമാലയത്തില്‍ ഒരു സഞ്ചാരിയായി സന്ദര്‍ശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിംഗ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്.

മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം എന്നത് തോന്നിക്കാതെ എല്ലാ തരം സീനുകളും കൈകാര്യം ചെയ്യാന്‍ പ്രണവിന് സാധിച്ചു എന്നാണ് വിലയിരുത്തല്‍. 300 തിയേറ്ററുകള്‍ക്കൊപ്പം 1500 ഷോകളും പ്രതിദിനമുണ്ട്. ഒറ്റദിവസംകൊണ്ടുതന്നെ ചിത്രം ലാഭത്തിലായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വളരെ മികച്ച രീതിയിലാണ് പ്രണവ് ചെയ്തിരിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രണവിന്റെ അടുത്ത ചിത്രമേത് എന്ന നിലയിലേക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നിരവധി പ്രമുഖര്‍ ആദിയെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിട്ടുണ്ട്. ഏവരും ഒരേ സ്വരത്തില്‍ പ്രണവിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചു.

DONT MISS
Top