വിവാദങ്ങള്‍ക്കിടെ പത്മാവത് റിലീസ് ചെയ്തു; സമാധാനപരമായി കേരളത്തിലെ പ്രദര്‍ശനം

പത്മാവത് സിനിമയില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില്‍ പ്രദര്‍ശനത്തെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവാദത്തിനൊപ്പം അക്രമവും പടര്‍ത്തിയ ചിത്രം കേരളത്തില്‍ സമാധന അന്തരീക്ഷത്തോടെയാണ് ആദ്യദിനം തിയേറ്ററുകളില്‍ എത്തിയത്.

ചിത്രീകരണം മുതല്‍ക്കേ പത്മാവതിന് വിവാദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രത്തില്‍ റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജപുത് കര്‍ണിസേനയായിരുന്നു രംഗത്തെത്തിയത്. രാജ്യമെമ്പാടും 3 ഭാഷകളിലായാണ് ചിത്രം ഇന്ന്
പ്രദര്‍ശനത്തിന് എത്തിയത്. ഇതേസമയം റിലീസിന് സുപ്രിം കോടതി അനുമതി ലഭിച്ചിട്ടും രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ വിവാദങ്ങളും അക്രമങ്ങളും കത്തിപ്പടരുമ്പോഴും സാധാരണ ഗതിയില്‍ മികച്ച ബോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് കേരളത്തില്‍ പത്മാവതിന്റെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ മികച്ച കൂട്ടുകെട്ടാണ് പലരേയും തിയേറ്ററിലേക്ക് എത്തിച്ചത്. പത്മാവത് ബോളിവുഡിലെ ഏറ്റവും മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചു.

സതി അനുഷ്ഠാനം ഉള്‍പ്പടെയുള്ള ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. വിവാദപരമായ പല സംഭാഷണങ്ങളും പത്മാവതി എന്ന പേരും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഉപാധികളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും മികച്ച സിനിമകള്‍ എന്നും പ്രക്ഷേകര്‍ നെഞ്ചിലേറ്റിയിട്ടുണ്ട് എന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top