മഞ്ഞപ്പടയ്ക്ക് തിരിച്ചടി, സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

മാര്‍ക്ക് സിഫിനിയോസ്

കൊച്ചി: ഐഎസ്എല്ലില്‍ മുന്നേറാന്‍ കഴിയാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി നല്‍കി മുന്നേറ്റതാരം മാര്‍ക്ക് സിഫ്‌നിയോസ് ക്ലബ്ബ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ഈ സിസണില്‍ ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസായിരുന്നു. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും പ്രതികരിച്ചു.

ഡച്ച് സ്‌ട്രൈക്കറായ സിഫ്‌നിയോസിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചതാണ് ക്ലബ്ബ് വിടാന്‍ കാരണമെന്നാണ് സൂചന. വാല്‍വിക്കിന്റെ അണ്ടര്‍ 21 ടീമില്‍ നിന്നാണ് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനായി ഇതുവരെ നാല് ഗോളുകള്‍ ഈ ഈരുപത്തൊന്നുകാരന്‍ നേടിയിട്ടുണ്ട്.

അതേസമയം സിഫ്‌നിയോസിന് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സൂപ്പര്‍താരം ബെര്‍ബെറ്റോവും ക്ലബ്ബ് വിടാനൊരുങ്ങുകയാണ്.

DONT MISS
Top