മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം; പെരിന്തല്‍മണ്ണ താലൂക്കില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറുവരെ പെരിന്തല്‍മണ്ണ താലൂക്കിലാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തത്. ഓഫീസ് ഉപകരണങ്ങളും ഫാനും എസിയും തകർത്തെറിഞ്ഞ അക്രമിസംഘം ബോർഡുകളും ആരാധ്യനായ ലീഗ് നേതാക്കളുടെ ചിത്രങ്ങളും നശിപ്പിച്ചു. മങ്കട നിയോജക മണ്ഡലത്തിലെ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ സംഘർഷമാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലേക്ക് വ്യാപിപ്പിച്ചത്.

DONT MISS
Top