സുമംഗലിയായി ഭാവന, കെെപിടിച്ച് നവീന്‍, ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ [ചിത്രങ്ങള്‍ കാണാം]

മലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹിതയായി. കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ലളിതമായി നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നടിമാരായ ലെന, മഞ്ജു വാര്യര്‍, ഷംന കാസിം, ഭാഗ്യലക്ഷ്മി, നവ്യാനായര്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്.

ഭാവനയുടെ വിവാഹ തീയതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം കുടുംബം ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഹന്തി ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിന്നു. സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് മെഹന്തി ആഘോഷത്തില്‍ പങ്കെടുത്തിരുന്നത്.

DONT MISS
Top