അസമില്‍ ശക്തമായ ഭൂചലനം; ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല

പ്രതീകാത്മക ചിത്രം

ഗുവാഹത്തി: അസമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെ 6.44 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഗൗരിപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 52 കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ആഗസ്റ്റി ലും റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുവാഹത്തിയില്‍ ഉണ്ടായിരുന്നു. അന്നും കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top