എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

കണ്ണവം സ്വദേശി ശ്യാമ പ്രസാദിനെയാണ്[25] ഇന്ന് ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് മരിച്ച ശ്യാമപ്രസാദ്. ഇന്ന് വൈകുന്നേരം നാലേമുക്കാലോടെയാണ് സംഭവം.

കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ശ്യാം പ്രസാദിന്റെ ബൈക്ക് തടഞ്ഞു നിറുത്തി. തുടർന്ന് വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top