“മാധവിക്കുട്ടി എന്നും ചെറുപ്പമാണ് എന്നുവിശ്വസിക്കാനാണ് ഞങ്ങള്‍ ആരാധകര്‍ക്കിഷ്ടം”, ‘ആമി’ ട്രെയിലറെത്തി; കമലയായി തിളങ്ങി മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ജീവിതകഥ ‘ആമി’ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. മലയാളികളുടെ സ്വകാര്യ അഭിമാനമായ നടി മഞ്ജുവാര്യരാണ് കമലയുടെ ജീവിതം അഭ്രപാളികളില്‍ അനശ്വരമാക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പുറത്തുവന്ന ട്രെയിലര്‍ അതിമനോഹരമാണ്. മഞ്ജുവും ടോവിനോയും മുരളി ഗോപിയും അനൂപ് മേനോനും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്.

എം ജയചന്ദ്രന്‍ സംഗീതം ചെയ്യുന്ന ‘ആമി’ നിര്‍മിക്കുന്നത് റാഫേല്‍ തോമസും ആന്റോ റോക്കയും ചേര്‍ന്നാണ്. ചിത്രം വൈകാതെ പുറത്തുവരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top