സി ഒ എ സംസ്ഥാന സമ്മേളനം; രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍ഗോഡ് : ഫെബ്രുവരി 17 മുതല്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി.

പുതിയകോട്ട സംഘാടക സമിതി ഓഫീസില്‍ നടന്ന ക്യാമ്പ് ഡി എം ഒ ഡോ. എ പി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ .പ്രദീപ്കുമാര്‍, സി ഒ എ ജില്ലാ പ്രസിഡന്റ് എം മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘാടകസമിതി ഭാരവാഹികളായ സതീഷ് കെ.പാക്കം, എം. ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര ,ടി വി മോഹനന്‍ ,രഘുനാഥ് ,ശ്രീനാരായണന്‍ ,വിനോദ് പുല്ലൂര്‍ ,ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 17 മുതല്‍ 19 വരെ തീയ്യതികളില്‍ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 22ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കായി ജില്ലാതല ഷട്ടില്‍ ടുര്‍ണമെന്റ് നടക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top