“നടി ലൈംഗികമായി ആക്രമിക്കപ്പെട്ടുകഴിഞ്ഞ് ‘അമ്മ’ പ്രസിഡന്റ് പറഞ്ഞു, അത് കഴിഞ്ഞുപോയ വിഷയമാണെന്ന്!”, സമൂഹത്തിലേയും സിനിമയിലേയും സ്ത്രീവിരുദ്ധതയേപ്പറ്റി വ്യക്തമാക്കി റിമ കല്ലിങ്കല്‍ (വീഡിയോ)

സമൂഹത്തിലും സിനിമയിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ വ്യക്തമാക്കി വിശദീകരിച്ച് റിമാ കല്ലിങ്കല്‍. എങ്ങനെയാണ് സ്ത്രീകളോടുള്ള സമൂഹത്തിന്റേയും സിനിമയുടേയും കാഴ്ച്ചപ്പാട് എന്ന് അവര്‍ സംസാരിച്ചു. തിരുവനന്തപുരത്തെ ടെഡ്എസ്‌ക് വേദിയിലായിരുന്നു റിമ മനസുതുറന്നത്.

കുടുംബത്തില്‍ത്തന്നെ സ്ത്രീകള്‍ അവരറിയാതെതന്നെ പുരുഷാധിപത്യത്തിന് വിധേയരാകുന്ന കാര്യം സൂചിപ്പിച്ച് തുടങ്ങുന്ന റിമ രസച്ചരട് മുറിയാതെ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ പതിനഞ്ച് മിനുട്ടിനുള്ളില്‍ വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയിലേക്ക് പുതുതായി കടന്നുവരുന്ന യുവ നടിമാരുടെ എണ്ണവും നടന്മാരുടെ എണ്ണവും അവര്‍ താരതമ്യം ചെയ്തു. പത്തുനടന്മാരാണ് മേഖല നിയന്ത്രിക്കുന്നത് എന്നും സ്ത്രീ പുരുഷ അനുപാതം തീരെക്കുറവാണെന്നും റിമ പറഞ്ഞു.

വഴക്കടിക്കുന്ന ഒരു ഭാര്യ, നായകനെ വശീകരിക്കാനായി മാത്രമെത്തുന്ന ഒരു യുവതി, ചീത്തവിളിക്കുന്ന അമ്മായിയമ്മ, നിരന്തരം പ്രസവിക്കുന്ന ഒരു സ്ത്രീ എന്നിങ്ങനെ മലയാള സിനിമയിലെ സ്ഥിരം സ്ത്രീ കഥാപാത്രങ്ങള്‍ ഏറ്റവും പണം വാരിയ ചിത്രത്തില്‍ ഒരുമിക്കുന്നത് അവര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടി. സമൂഹം സ്ത്രീയെ കാണുന്ന വിലകുറഞ്ഞരീതിയേയും വിഷയമായി. നടി ലൈംഗികമായി ആക്രമിക്കപ്പെട്ടതിനെ അത് കഴിഞ്ഞുപോയ കാര്യമെന്നുപറഞ്ഞ് ഇന്നസെന്റ് നിസ്സാരവത്കരിച്ചതും റിമ പരാമര്‍ശിച്ചു.

റിമ സംസാരിച്ചതിന്റെ പൂര്‍ണ രൂപം താഴെ കാണാം.

DONT MISS
Top