രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ട്രെയിലര്‍ പുറത്ത്; മുഖ്യധാരാ ചലച്ചിത്രമാകില്ല എന്ന് സൂചന


രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സെക്‌സിനേപ്പറ്റിയുള്ള നിരവധിയാളുകളുടെ ഉദ്ധരണികള്‍ ട്രെയിലര്‍ എടുത്തുകാട്ടുന്നു.

പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തിലെ പ്രധാന താരം. സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത തനിക്കും ലഭിക്കും എന്ന പ്രതീക്ഷയിലാണ് അവര്‍. മിയയോടൊപ്പം പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നുവെന്ന് രാംഗോപാല്‍ വര്‍മയും അഭിപ്രായപ്പെട്ടിരുന്നു.

എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ ഒരു മുഖ്യധാരാ ചിത്രത്തിന് സമാനമായി തിയേറ്ററുകളിലല്ല ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് റിലീസാവുക. മിയയുടെ ഔദ്യോഗിക വീമിയോ ചാനലില്‍ ജനുവരി 26ന് രാവിലെ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top