ഹജ്ജ് സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി; തുക മുസ്‌ലിം പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കും

ഫയല്‍ ചിത്രം

ദില്ലി: ഹജ്ജ് തീര്‍ത്ഥാടനടത്തിന് കേന്ദ്രം നല്‍വന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  ഹജ്ജ് സബ്‌സിഡിയായി  നല്‍കിയിരുന്ന 700കോടി രൂപ  ഇനിമുതല്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ  വിദ്യാഭ്യാസ, ക്ഷേപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

സബ്‌സിഡിയുടെ ആനുകൂല്യം ചില ഏജന്‍സികള്‍ക്ക് മാത്രമാണ് കിട്ടിയതെന്ന് തീരുമാനം അറിയിച്ചുകൊണ്ട് മന്ത്രി നഖ്‌വി പറഞ്ഞു. ന്യൂനപക്ഷ ശാക്തീകരണ നയത്തിന്റെ ഭാഗം ആയാണ് പുതിയ തീരുമാനം എന്നും മുഖ്‌താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഈ വർഷം ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജിനായി പോകുമെന്നും മന്ത്രി അറിയിച്ചു. കപ്പലില്‍ ഹജ്ജിന് പോകാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രിംകോടതി വിധിയുണ്ടായിരുന്നു.  2012ലാണ് ഇത് സംബന്ധിച്ച്‌ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ വിധിയുടെ ചുവട് പിടിച്ചാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.  2022 ഓടെ സബ്സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ വിധി പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് നാല് വര്‍ഷം കൂടി അവശേഷിക്കെ സബ്‌സിഡി നല്‍കുന്നത് പൂര്‍ണമായി നിര്‍ത്താലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top