‘പത്മാവത്’ലെ ഗാനത്തിന് ഡാന്‍സ് ചെയ്തു; മധ്യപ്രദേശിലെ സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് നേരെ അക്രമം

പ്രതീകാത്മക ചിത്രം

രത്‌ലം: സജ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് എന്ന സിനിമയിലെ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിച്ചതിന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് നേരെ അക്രമം അഴിച്ചുവിട്ടു. രത്‌ലമിന് സമീപത്തുള്ള സ്‌കൂളിലാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രശ്‌നം ഉണ്ടാക്കിയത്.

വാര്‍ഷിക പരിപാടി നടക്കുന്നതിനിടിയില്‍ സ്‌കൂളില്‍ എത്തിയ അജ്ഞാത സംഘമാണ് അക്രമം നടത്തിയത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പത്മാവതിലെ ഖൂമര്‍ എന്ന ഗാനത്തിന് ഡാന്‍സ് കളിച്ചിരുന്നു. ഇതില്‍ പ്രകോപിരായ സംഘമാണ് വേദിയിലേക്കെത്തി പ്രശ്ങ്ങള്‍ ഉണ്ടാക്കി പരിപാടി അലങ്കോലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ 20 ഓളം ആളുകളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. വേദിയില്‍ ഖൂമര്‍ എന്ന ഗാനത്തിന് ഒരു കുട്ടി ഡാന്‍സ് കളിച്ചു. ഉടന്‍ തന്നെ സംഘം കസേരകളും മറ്റും വലിച്ചെറിയുകയും കാണികളെ അക്രമിക്കുകയും ചെയ്തു.

അക്രമത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിനിമയ്‌ക്കെതിരെ പലപ്പോഴായി എതിര്‍പ്പുമായി രംഗത്തെത്തിയ രജപുത് കര്‍ണി സേനയ്ക്ക് അക്രമത്തില്‍ എന്തെങ്കിലും തരത്തിലുള്ള പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

DONT MISS
Top